Friday, June 18, 2021
Home Gulf സൗദി-ഇന്ത്യ വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിനെകുറിച്ച് പ്രതീക്ഷ പങ്കുവച്ച് ഇന്ത്യന്‍ അംബാസഡര്‍

സൗദി-ഇന്ത്യ വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിനെകുറിച്ച് പ്രതീക്ഷ പങ്കുവച്ച് ഇന്ത്യന്‍ അംബാസഡര്‍

റിയാദ്: സൗദി അറേബ്യയ്ക്കും, ഇന്ത്യയ്ക്കുമിടയിലെ വിമാന സര്‍വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതീക്ഷ പങ്കുവച്ച് ഇന്ത്യന്‍ അംബാസഡര്‍. സൗദി അറേബ്യയിലെ അധികൃതരുമായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അംബാസഡര്‍ ഡോ. ഔസാഫ് സഈദ് പറഞ്ഞു.

സൗദി ആരോഗ്യ വകുപ്പ് സഹമന്ത്രി, സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ഇതിനകം ചര്‍ച്ചകള്‍ നടന്നെന്നും അംബാസഡര്‍ പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കും പ്രയോജനമുള്ള എയര്‍ ബബിള്‍ കരാറിനാണ് ഇപ്പോള്‍ ശ്രമം പുരോഗമിക്കുന്നത്.

ഭരണഘടനാ ദിനത്തോടനുബന്ധിച്ച് റിയാദിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

Most Popular