Thursday, June 17, 2021
Home Gulf വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഖത്തറിലെ ഭരണ നേതൃത്വവുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഖത്തറിലെ ഭരണ നേതൃത്വവുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

ദോഹ: ഔദ്യോഗിക സന്ദര്‍ശനത്തിനായി ദോഹയിലെത്തിയ കേന്ദ്ര വിദേശകാര്യമന്ത്രി ഡോ.എസ്.ജയ്ശങ്കര്‍ ഖത്തര്‍ ഭരണാധികാരികളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.

ഇന്ന് ഡെപ്യൂട്ടി അമീര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ താനി, പിതാവ് അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനി, ഖത്തര്‍ ഡപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ താനി എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തുന്നത്.

ഇന്നലെ ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ക്യുസിസിഐ) ചെയര്‍മാന്‍ ഷെയ്ഖ് ഖലീഫ ബിന്‍ ജാസിം അല്‍താനി, ഖത്തരി ബിസിനസ്‌മെന്‍ അസോസിയേഷന്‍ (ക്യുബിഎ) അധ്യക്ഷന്‍ ഷെയ്ഖ് ഫൈസല്‍ ബിന്‍ ഖാസിം അല്‍താനി എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.

Most Popular