Saturday, May 15, 2021
Home Gulf ഖത്തറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഇറ്റാലിയന്‍ ഭക്ഷ്യോല്‍പന്ന മേളയ്ക്ക് തുടക്കമായി

ഖത്തറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഇറ്റാലിയന്‍ ഭക്ഷ്യോല്‍പന്ന മേളയ്ക്ക് തുടക്കമായി

ദോഹ: ഖത്തറിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഇറ്റാലിയന്‍ ഭക്ഷ്യോല്‍പന്ന മേളയ്ക്ക് തുടക്കമായി. ഇറ്റാലിയന്‍ എംബസിയുമായി ചേര്‍ന്ന് ഒരു വര്‍ഷം നീളുന്ന ഇറ്റാലിയന്‍ ഉല്‍പന്ന മേളയുടെ രണ്ടാം ഘട്ടത്തിനാണ് കഴിഞ്ഞ ദിവസം തുടക്കമായത്.

അല്‍ മെസില്ലയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഇറ്റാലിയന്‍ സ്ഥാനപതി അലെസ്സാന്‍ഡ്രോ പ്രുനാസ്, എംബസി ട്രേഡ് കമ്മീഷനര്‍ ജിയോസഫാത്ത് റിഗാനോ, ലുലു ഡയറക്ടര്‍ ഡോ.മുഹമ്മദ് അല്‍താഫ് എന്നിവര്‍ പങ്കെടുത്തു. രണ്ടാം ഘട്ടം ഡിസംബര്‍ 26 വരെയാണ്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ആദ്യ ഘട്ടത്തിന് തുടക്കമായത്.

അടുത്ത വര്‍ഷം സെപ്റ്റംബര്‍ വരെ വിവിധ ഘട്ടങ്ങളായാണ് മേള നടക്കുക. ഇറ്റാലിയന്‍ പിസകള്‍, പാസ്ത മുതല്‍ ശിതീകരിച്ചതും ഫ്രഷുമായ പച്ചക്കറികളും പഴങ്ങളും തുടങ്ങി വ്യത്യസ്തങ്ങളായ ഇറ്റാലിയന്‍ ഉല്‍പന്നങ്ങളാണ് മേളയുള്ളത്.

Most Popular