News Flash
X
സൗദിയിലെ ഏറ്റവും വലിയ മള്‍ട്ടി പ്ലക്‌സ് സിനിമാ തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

സൗദിയിലെ ഏറ്റവും വലിയ മള്‍ട്ടി പ്ലക്‌സ് സിനിമാ തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

personSJ access_timeThursday October 22, 2020
HIGHLIGHTS
2,368 സീറ്റുകളാണുള്ളത്. ജൂനിയര്‍, സ്റ്റാന്‍ഡേര്‍ഡ് എന്നിവക്ക് പുറമേ മുവി സ്യൂട്ടുകള്‍, സ്‌ക്രീന്‍ എക്‌സ്, ഒനിക്‌സ്, ഡോള്‍ബി സിനിമ എന്നിവയുള്‍പ്പെടെ സജ്ജീകരിച്ചിട്ടുണ്ട്.

റിയാദ്: സൗദിയിലെ ഏറ്റവും വലിയ മള്‍ട്ടി പ്ലക്സ് സിനിമാ തിയേറ്ററായ ‘മുവി സിനിമാസ്’ പ്രവര്‍ത്തനം ആരംഭിച്ചു. 18 സ്‌ക്രീനുകളുമായി ദമ്മാമിലെ ദഹ്റാനിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഹ്റാന്‍ മുനിസിപ്പാലിറ്റി മേധാവി എന്‍ജി. മുഹമ്മദ് ബിന്‍ ജാസിം അല്‍ജാസിം ഉദ്ഘാടനം നിര്‍വഹിച്ചു. മൂവീ സിനിമാസിന്റെ 10-ാമത്തെ ശാഖയാണ് പുതുതായി ദഹ്റാനില്‍ ആരംഭിച്ചിരിക്കുന്നത്. 2,368 സീറ്റുകളാണുള്ളത്. ജൂനിയര്‍, സ്റ്റാന്‍ഡേര്‍ഡ് എന്നിവക്ക് പുറമേ മുവി സ്യൂട്ടുകള്‍, സ്‌ക്രീന്‍ എക്‌സ്, ഒനിക്‌സ്, ഡോള്‍ബി സിനിമ എന്നിവയുള്‍പ്പെടെ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഏറ്റവും പുതിയ അമേരിക്കന്‍ ചിത്രമായ ‘ആന്റിബെല്ലം’ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു. റിയാദ്, ജിദ്ദ, ജൂബൈല്‍, അല്‍അഹ്സ, അല്‍ഖോബാര്‍ എന്നിവിടങ്ങളിലാണ് മുമ്പ് തിയേറ്ററുകള്‍ തുറന്നത്.

ദഹ്‌റാനിലെ പ്രവര്‍ത്തനം മാര്‍ച്ചില്‍ ആരംഭിക്കാനിരിക്കെയാണ് കോവിഡ് ലോക് ഡൗണ്‍ ആരംഭിച്ചത്. നിലവില്‍ കോവിഡ് പ്രതിസന്ധികള്‍ മാറിവരുന്ന സാഹചര്യത്തിലാണ് മുഴുവന്‍ നിയമങ്ങളും പാലിച്ചുകൊണ്ട് തിയറ്റര്‍ തുറന്നിരിക്കുന്നത്.

SHARE :
folder_openTags
content_copyCategory