Wednesday, August 4, 2021
Home Gulf യുഎഇയിലെ തൊഴിലാളികളുടെ ഉച്ചവിശ്രമം അവസാനിച്ചു

യുഎഇയിലെ തൊഴിലാളികളുടെ ഉച്ചവിശ്രമം അവസാനിച്ചു

അബുദാബി: കടുത്ത ചൂട് മൂലം തൊഴിലാളികൾക്ക് സംരക്ഷണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി യുഎഇ അനുവദിച്ച ഉച്ചവിശ്രമം അവസാനിച്ചു. മൂന്ന് മാസത്തേക്കായിരുന്നു ഇങ്ങനെയൊരു നിയമം അനുവദിച്ചത്. ഇനി ജോലി സമയം രാവിലെ മുതൽ വൈകിട്ട് വരെയായിരിക്കും.

ജൂൺ 15 മുതൽ സെപ്തംബർ 15 വരെയായിരുന്നു നിർബന്ധിത ഉച്ചവിശ്രമം. ഈ കാലയളവിൽ ഉച്ചയ്ക്ക് 12.30 മുതൽ മൂന്ന് വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് വിലക്കിയിരുന്നു.

നിയമം ലംഘിച്ചാൽ കമ്പനിക്ക് ആളൊന്നിന് 5,000 ദിർഹം വീതം പരമാവധി 50,000 ദിർഹം വരെയാണ് പിഴ. കൂടാത കമ്പനിയെ കുറഞ്ഞ ഗ്രേഡിലേക്ക് തരംതാഴ്ത്തുകയും ചെയ്യും. നിയമം കടുപ്പിച്ചതോടെ ഭൂരിഭാഗം കമ്പനികളും നിയമം പാലിച്ചതായാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

Most Popular