Sunday, June 20, 2021
Home Gulf ഖത്തര്‍ സന്ദര്‍ശനം വിജയകരമായിരുന്നുവെന്ന് ലണ്ടന്‍ മേയര്‍

ഖത്തര്‍ സന്ദര്‍ശനം വിജയകരമായിരുന്നുവെന്ന് ലണ്ടന്‍ മേയര്‍

ദോഹ: കോവിഡിന് ശേഷമുള്ള തന്റെ വിദേശ പര്യടനത്തിന് ഖത്തറിനെ തെരെഞ്ഞെടുത്തത് പ്രധാനപ്പെട്ട തീരുമാനമെന്ന് ലണ്ടന്‍ മേയര്‍ വില്യം റസ്സല്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം നടന്ന തന്റെ ദോഹ സന്ദര്‍ശനം വിജയകരമായിരുന്നു. ഖത്തറും ബ്രിട്ടനും തമ്മില്‍ ശക്തമായ ബന്ധം ഊട്ടിയുറപ്പിക്കാന്‍ ലണ്ടന്‍ മേയര്‍ എന്ന നിലയിലയുള്ള തന്റെ ദോഹ സന്ദര്‍ശനം കാരണമായി.

ഇരു രാഷ്ട്രങ്ങളും തമ്മില്‍ ശക്തമായ വാണിജ്യ ബന്ധം വേണമെന്ന് താന്‍ ഖത്തര്‍ നേതാക്കളോട് ആവശ്യപ്പെട്ടു. ലണ്ടന്‍ നഗരത്തിന് ഖത്തര്‍ സര്‍ക്കാര്‍ നടത്തിയ സാമ്പത്തിക നിക്ഷേപങ്ങള്‍ അതി നിര്‍ണായകമാണെന്നും റസ്സല്‍ ഖത്തര്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

Most Popular