Saturday, May 15, 2021
Home Gulf മിറക്കിള്‍ ഗാര്‍ഡന്റെ ഒമ്പതാം സീസണിന്​ ഞായറാഴ്​ച തുടക്കം

മിറക്കിള്‍ ഗാര്‍ഡന്റെ ഒമ്പതാം സീസണിന്​ ഞായറാഴ്​ച തുടക്കം

ദുബൈ: ലോകത്തിലെ ഏറ്റവും വലിയ ഫ്‌ളവര്‍ ഗാര്‍ഡനായ മിറക്കിള്‍ ഗാര്‍ഡന്റെ ഒമ്പതാം സീസണിന് ഞായറാഴ്ച തുടക്കം കുറിക്കും. 120 വ്യത്യസ്ത വിഭാഗങ്ങളില്‍പെട്ട 150 ദശലക്ഷം പുഷ്പങ്ങളാണ് ഈ സീസണിന്റെ മുഖ്യ ആകര്‍ഷണം. ഗള്‍ഫ് മേഖലയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പുഷ്പങ്ങളും ഇക്കുറിയുണ്ടാവും. നടപ്പാതയിലൂടെ പുഷ്പസൗന്ദര്യം ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ക്ക് കഴിയും. ദിവസേനയുള്ള വിനോദ പരിപാടികള്‍ക്കും ഈ ട്രാക്ക് ഉപയോഗിക്കും. പ്രധാന കവാടത്തില്‍ ജനപ്രിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ സ്വീകരിക്കാനുണ്ടാവും. പൂവുകളാല്‍ നിര്‍മിച്ച എമിറേറ്റ്‌സ് എ 30 വിമാനത്തിന്റെയും മിക്കി മൗസിന്റെയും ഭീമന്‍ മാതൃകയും മിറക്കിള്‍ ഗാര്‍ഡന്റെ ആകര്‍ഷണമാണ്. ഇവ രണ്ടും ഗിന്നസ് ബുക്കില്‍ ഇടം നേടിയിട്ടുണ്ട്. മുകളിലെത്തിയാല്‍ സന്ദര്‍ശകര്‍ക്ക് ഗാര്‍ഡന്റെ പൂര്‍ണ ചിത്രം എടുക്കാനാകും.

ദുബൈലാന്‍ഡില്‍ 72,000 ചതുരശ്ര മീറ്ററിലാണ് ഗാര്‍ഡന്‍. ദീപാലംകൃതമായ പാര്‍ക്കും അതിഥികളെ സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചുള്ള എല്ലാ സുരക്ഷ മുന്‍കരുതലുകളും സന്ദര്‍ശകര്‍ക്ക് ബാധകമായിരിക്കും.

Most Popular