Friday, June 25, 2021
Home Gulf സൗദിയില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; ഇന്ന് 326 പേര്‍ക്ക് കോവിഡ്

സൗദിയില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; ഇന്ന് 326 പേര്‍ക്ക് കോവിഡ്

റിയാദ്: സൗദിയില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്. ഇന്ന് 476 പേര്‍ കൂടി രോഗമുക്തി നേടിയതോടെ നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5,455 ആയി.

രാജ്യത്ത് ഇന്ന് പുതുതായി 326 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 356,067 ആയി. ഇതുവരെ 344,787 പേര്‍ വൈറസ് ബാധയില്‍ നിന്നും രോഗമുക്തി നേടിയിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേര്‍ കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ മരണം 5,825 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നതില്‍ 724 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നു.

Most Popular