Sunday, June 20, 2021
Home Gulf ഖത്തറിലെ ബീന്‍ സ്‌പോര്‍ട്‌സിന്റെ പ്രക്ഷേപണം സൗദിയില്‍ തുടങ്ങി

ഖത്തറിലെ ബീന്‍ സ്‌പോര്‍ട്‌സിന്റെ പ്രക്ഷേപണം സൗദിയില്‍ തുടങ്ങി

ദോഹ: ദോഹ ആസ്ഥാനമായ ബീന്‍ സ്പോര്‍ട്സിന്റെ ഔദ്യോഗിക സംപ്രേക്ഷണം സൗദിയില്‍ തുടങ്ങിയതായി ചാനല്‍ അധികൃതര്‍. മൂന്നര വര്‍ഷത്തെ ഗള്‍ഫ് പ്രതിസന്ധി കാലത്ത് ബീന്‍ സ്പോര്‍ട്സിന് സൗദിയില്‍ വിലക്കുണ്ടായിരുന്നു. കഴിഞ്ഞ മാസം ഖത്തര്‍ ഉപരോധം പിന്‍വലിച്ചതോടെയാണ് ഖത്തര്‍ ആസ്ഥാനമായ കായിക ചാനലിന്റെ സംപ്രേക്ഷണവും സൗദിയില്‍ പുനരാരംഭിച്ചത്. ഉപരോധ കാലത്ത് സൗദി സര്‍ക്കാര്‍ ബീന്‍ സ്പോര്‍ട്സിനെതിരെ പ്രവര്‍ത്തിക്കുകയും ഉള്ളടക്കം ചോര്‍ത്തിയെടുത്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്തത് വിവാദത്തിന് ഇടവരുത്തിയിരുന്നു.അതേസമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അടക്കമുള്ള നിരവധി അന്താരാഷ്ട്ര പ്രാധാന്യമുള്ള മത്സരങ്ങളുടെ മിഡില്‍ ഈസ്റ്റിലെ സംപ്രേക്ഷണാവകാശം ബീന്‍ സ്പോര്‍ട്സിനാണ്

Most Popular