Monday, July 26, 2021
Home Gulf കുവൈത്തിലെ ഭാഗിക കർഫ്യൂ ആഗസ്റ്റ് 30ന് അവസാനിക്കും

കുവൈത്തിലെ ഭാഗിക കർഫ്യൂ ആഗസ്റ്റ് 30ന് അവസാനിക്കും

കുവൈത്ത് സിറ്റി: കോവിഡ് സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി കുവൈത്തിൽ നിലവിലുള്ള ഭാഗിക കർഫ്യൂ പിൻവലിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ആഗസ്റ്റ് 30ന് പുലർച്ചെ മൂന്ന് മണിയോടെ രാജ്യത്തെ കർഫ്യൂ അവസാനിക്കും. ഇപ്പോൾ രാത്രി ഒമ്പത് മുതൽ പുലർച്ചെ മൂന്ന് മണി വരെയാണ് കർഫ്യൂ.

കൊറോണ വൈറസ് ലോകത്താകമാനം വ്യാപിക്കാൻ തുടങ്ങിയ മാർച്ച് മുതൽ നടത്തുന്ന ഘട്ടം ഘട്ടമായുള്ള പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായാണ് കർഫ്യൂ ഏർപ്പെടുത്തിയിരുന്നത്. കർഫ്യൂ പിൻവലിച്ചാലും പൊതുജനങ്ങൾ തുടരേണ്ട സുരക്ഷാമുൻകരുതലുകളൊക്കുറിച്ചും മന്ത്രിസഭായോഗം ചർച്ച ചെയ്തിരുന്നു.

രാജ്യത്ത് ഏകദേശം മൂന്ന് ആഴ്ചയോളം സമ്പൂർണ കർഫ്യൂ ഏർപ്പെടുത്തിയ ശേഷം രോഗവ്യാപനതോത് കുറയുന്നതിനനുസരിച്ച് ഘട്ടംഘട്ടമായി കർഫ്യൂ സമയം കുറച്ചു കൊണ്ടു വരികയായിരുന്നു.

Most Popular