Friday, June 18, 2021
Home Gulf കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല; ദോഹയിലെ അല്‍ ഹസം മാളില്‍ നടന്ന സുഗന്ധദ്രവ്യങ്ങളുടെ പ്രദര്‍ശനം നിര്‍ത്തിവെച്ചു

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല; ദോഹയിലെ അല്‍ ഹസം മാളില്‍ നടന്ന സുഗന്ധദ്രവ്യങ്ങളുടെ പ്രദര്‍ശനം നിര്‍ത്തിവെച്ചു

ദോഹ: ദോഹയിലെ അല്‍ ഹസം മാളില്‍ നടന്നുവന്നിരുന്ന സുഗന്ധദ്രവ്യങ്ങളുടെ പ്രദര്‍ശനം പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ത്തിവെച്ചു. കോവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കാത്തതിനാണ് പ്രദര്‍ശനം രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെച്ചത്.

എക്‌സിബിഷന്‍ നടത്തുന്നിടത്ത് പരിധിയില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ചിരുന്നു. എക്‌സിബിഷനില്‍ പങ്കെടുത്തവര്‍ സാമൂഹിക അകലം പാലിച്ചില്ലെന്നും പലരും മാസ്‌ക് ധരിച്ചില്ലെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. പൊതുജനാരോഗ്യ മാര്‍ഗനിര്‍ദേശങ്ങളോ കൊവിഡ് പ്രോട്ടോകോളുകളോ ലംഘിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. പൊതുജനം പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

Most Popular