Saturday, April 10, 2021
Home Gulf സൗദിയിലേക്കുള്ള ഗാർഹിക ജോലിക്കാരുടെ നിയമനം പുനരാരംഭിച്ചു

സൗദിയിലേക്കുള്ള ഗാർഹിക ജോലിക്കാരുടെ നിയമനം പുനരാരംഭിച്ചു

റിയാദ്: കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാനിയന്ത്രണങ്ങളിൽ ഭാഗികമായി ഇളവുകൾ വന്നതോടെ ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷം സൗദി അറേബ്യ വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് പുനരാരംഭിച്ചു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ രാജിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി. മന്ത്രാലയത്തിന്റെ ഗാർഹിക തൊഴിൽ നിയമന വെബ്‌സൈറ്റായ മുസാനിദ് വെബ്‌പോർട്ടൽ ഒക്ടോബർ 31 വരെ പുതിയ കരാറുകൾക്കുള്ള അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്.

കൊറോണ വൈറസ് പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് മാർച്ച് 16 നായിരുന്നു വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന നടപടിക്രമങ്ങൾ തൊഴിൽ മന്ത്രാലയം താൽക്കാലികമായി നിർത്തിവച്ചത്. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള പുതിയ കാലയളവ് 120 ദിവസമാണ്.

റിക്രൂട്ടിംഗ് ലൈസൻസുള്ള ഒരു സ്ഥാപനം 120 ദിവസത്തിനുള്ളിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തിരിക്കണം. എന്നാൽ ഈ സമയ പരിധിക്കുള്ളിൽ റിക്രൂട്ടിംഗ് സാധ്യമായില്ലെങ്കിൽ കരാർ സ്വമേധയാ 30 ദിവസത്തേക്ക് കൂടി നീട്ടിനൽകും. കരാർ പാലിക്കാത്തതിന് കരാർ മൂല്യത്തിന്റെ 15 ശതമാനം വരെ പിഴ ചുമത്തുകയും ചെയ്യും.

150 ദിവസത്തെ കാലയളവിനുള്ളിൽ കരാർ റദ്ദാക്കുകയോ വീട്ടുജോലിക്കാരെ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ പരാചയപ്പെടുകയൊ ചെയ്താൽ കരാർ മൂല്യം തിരികെ നൽകാൻ ലൈസൻസുള്ള റിക്രൂട്ടിംഗ് സ്ഥാപനം ബാധ്യസ്ഥരാണ്. ഗാർഹിക തൊഴിലാളികളെ ആവശ്യമുള്ള ഉപഭോക്താവിന് കരാർ മൂല്യത്തിന്റെ 20 ശതമാനം പിഴ നൽകേണ്ടിവരികയും ചെയ്യും.

Most Popular