Wednesday, June 23, 2021
Home Gulf ലോക കപ്പില്‍ ഖത്തര്‍ ടീമിന് അത്ഭുതം കാട്ടാനാകുമെന്ന് ടീം കോച്ച്

ലോക കപ്പില്‍ ഖത്തര്‍ ടീമിന് അത്ഭുതം കാട്ടാനാകുമെന്ന് ടീം കോച്ച്

ദോഹ: വരുന്ന ലോക കപ്പ് ഫുട്ബോള്‍ മത്സരങ്ങളില്‍ ഖത്തര്‍ ദേശീയ ടീമിന് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് ടീം കോച്ച് ഫെലിക്സ് സാഞ്ചസ് .ദോഹയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരും ആദരിക്കുന്ന ഒരു ടീമായി ഖത്തര്‍ ടീം മാറണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. ആതിഥേയര്‍ എന്ന നിലയിലുള്ള മുന്‍തൂക്കം തങ്ങള്‍ക്കുണ്ടെങ്കിലും കാര്യങ്ങള്‍ കടുപ്പമേറിയതാണ്.

കൊവിഡിന്റെ ആവിര്‍ഭാവം ഖത്തര്‍ ടീമിന്റെ ഒരുക്കങ്ങള്‍ ഒരിക്കലും ബാധിച്ചിട്ടില്ല. ടീം ഇപ്പോഴും ശക്തമായ പരിശീലനത്തില്‍ ഏര്‍പ്പെടുകയാണ്. ഏഷ്യക്ക് പുറത്ത് പരമാവധി മത്സരങ്ങളില്‍ സാന്നിധ്യമറിയിക്കാണാനാണ് ഖത്തര്‍ ടീം ആഗ്രഹിക്കുന്നത്.

ഇത് ടീമിന്റെ ലോക കപ്പ് മത്സരങ്ങള്‍ക്ക് ഗുണം ചെയ്യും. ഖത്തര്‍ ടീം ലോക കപ്പിലെ അത്ഭുത ടീമായി മാറാന്‍ ഖത്തര്‍ ജനത ആഗ്രഹിക്കുന്നുണ്ടെന്നും സാഞ്ചസ് വ്യക്തമാക്കി.

.

Most Popular