Sunday, July 25, 2021
Home Gulf പണം അയയ്ക്കാൻ നേരിട്ടെത്തണമെന്ന നിയമം കർശനമാക്കി യുഎഇ

പണം അയയ്ക്കാൻ നേരിട്ടെത്തണമെന്ന നിയമം കർശനമാക്കി യുഎഇ

അബുദാബി: പണം അയയ്ക്കാൻ വ്യക്തികൾ നേരിട്ട് ധനവിനിമയ സ്ഥാപനത്തിൽ എത്തണമെന്ന ചട്ടം കർശനമാക്കി യുഎഇ. നേരിട്ട് എത്താൻ സാധിക്കാത്തവർ പകരം ആളിനെ രേഖാമൂലം ചുമതലപ്പെടുത്തണം.

ഇതിനുള്ള മാതൃകാ പകർപ്പ് അതത് എക്‌സ്‌ചേഞ്ചിൽനിന്ന് ലഭിക്കും. ഇങ്ങനെ എത്തുന്ന വ്യക്തി രണ്ട് പേരുടെയും തിരിച്ചറിയൽ കാർഡ് ഹാജരാക്കണം. യുഎഇയിൽ 2018 മുതൽ ഈ നിയമം നിലവിലുണ്ടെങ്കിലും കർശനമായി നടപ്പാക്കിയിരുന്നില്ല.

ധനവിനിമയം സുതാര്യവും സുരക്ഷിതവും ആക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നീക്കം. ഇനി മുതൽ ഒരാൾക്ക് ഒട്ടേറെ പേരുടെ പണം അയയ്ക്കാൻ സാധിക്കില്ല. നേരിട്ടത്താൻ സാധിക്കാത്ത ഗാർഹിക ജോലിക്കാർക്ക് സ്‌പോൺസറെയോ മറ്റോഅനുമതിപത്രം നൽകി ചുമതലപ്പെടുത്താം.

നിയമം ലംഘിക്കുന്ന ധനവിനിമയ സ്ഥാപനങ്ങൾക്ക് 50,000 മുതൽ 5 ലക്ഷം ദിർഹം വരെ പിഴ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. അതത് എക്‌സ്‌ചേഞ്ചിൽ ഒരിക്കൽ റജിസ്റ്റർ ചെയ്ത് ഏകീകൃത കസ്റ്റമർ ഐഡി ലഭിച്ചാൽ ഓൺലൈൻ വഴി ഡെബിറ്റ്/കെഡിറ്റ് കാർഡ് ഉപയോഗിച്ച് പണയക്കാം.

നേരിട്ട് എത്താൻ സാധിക്കാത്തവർക്ക് മൊബൈൽ ആപ്ലിക്കേഷൻ സേവനവും ഉപയോഗപ്പെടുത്താം.

Most Popular