
യു എസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ഖത്തര്‍ അമീറുമായി ദോഹയില്‍ കൂടിക്കാഴ്ച നടത്തി
HIGHLIGHTS
ഹ്രസ്വ സന്ദര്‍ശനത്തിനായി ദോഹയിലെത്തിയ യു എസ് ആഭ്യന്തര സുരക്ഷ സെക്രട്ടറി ചാഡ് വോള്‍ഫ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ത്താനിയുമായി കൂടിക്കാഴ്ച നടത്തി
ദോഹ: ഹ്രസ്വ സന്ദര്‍ശനത്തിനായി ദോഹയിലെത്തിയ യു എസ് ആഭ്യന്തര സുരക്ഷ സെക്രട്ടറി ചാഡ് വോള്‍ഫ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ത്താനിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ അമീരി ദിവാനിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. നേരത്തെ ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്ത്താനിയുമായും യു എസ് സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതോടൊപ്പം നിരവധി പ്രാദേശിക അന്താരാഷ്ട്ര വിഷയങ്ങളും കൂടിക്കാഴ്ചയില്‍ വിഷയമായി.