കുവൈത്ത് സിറ്റി: കുവൈത്തിൽ തിരുവനന്തപുരം സ്വദേശിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല ചിലക്കൂർ അയനിക്കൽ തൊടിയിൽ ഷിബു (50) വിനെയാണ് താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടത്തിയത്.
അബ്ബാസിയയിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്. മൃതദേഹം ശുചിമുറിയിലാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ അഞ്ച് മാസമായി ജോലിയില്ലാതിരുന്നതിനെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ഇയാളെന്ന് അടുത്ത സുഹൃത്തുക്കൾ പറഞ്ഞു.
പിതാവ്: അയ്യൂബ്. മാതാവ്: സൽമ.ഭാര്യ: സുഹറ. മക്കൾ: സുഹൈബ്, സുഹൈൽ. മൃതദേഹം നാട്ടിലെത്തിക്കും.