ദോഹ: ഖത്തറിൽ ഹോം ക്വാറന്റൈൻ നിർദേശിച്ച മൂന്ന് പേരെ നിയന്ത്രണങ്ങൾ ലംഘിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ രാജ്യത്തെ പൊതുജങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ആരോഗ്യവകുപ്പും ബന്ധപ്പെട്ട മറ്റ് വകുപ്പുകളും കർശന നിർദേശങ്ങൾ നൽകി വരുന്നുണ്ട്.
ഫഹദ് അലി മുഹമ്മദ് അൽ അദ്ഗാം അൽ അത്ബ, അലി മുഹമ്മദ് അൽ ഹസ്സൻ അൽ ഖലീഫ, ഹാസൻ അഹമ്മദ് ഹസ്സൻ ജാബർ അൽ ജാബർ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാൻഡ് ചെയ്തു. ഇവർക്ക് പകർച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട നിയമം അനുശാസിക്കുന്ന ശിക്ഷ നൽകും.
സ്വയം സുരക്ഷക്കും പൊതുജനങ്ങളുടെ സുരക്ഷക്കും ആരോഗ്യമന്ത്രാലയം നൽകുന്ന നിർദേശങ്ങൾ സ്വയം ഉത്തരവാദിത്വം ഏറ്റെടുത്ത് കർശനമായി പാലിക്കണമെന്ന് ബന്ധപ്പെട്ട അധികാരികൾ രാജ്യത്തെ ഓരോ പൗരനോടും ജീവനക്കാരോടും ആവശ്യപ്പെട്ടു.