Sunday, July 25, 2021
Home Gulf ഒമാനിൽ മൂന്ന് പൗരന്മാർക്ക് ജയിൽ ശിക്ഷ

ഒമാനിൽ മൂന്ന് പൗരന്മാർക്ക് ജയിൽ ശിക്ഷ

മസ്‌കത്ത്: ഒമാനിൽ രണ്ടിടത്തായി മൂന്ന് പൗരന്മാർക്ക് തടവുശിക്ഷയും പിഴയും ലഭിച്ചു. ധോഫാർ മേഖലയിൽ രണ്ട് പൗരന്മാർക്ക് മൂന്ന് മാസം തടവും 800 ഒമാൻ റിയാൽ പിഴയുമാണ് ശിക്ഷ വിധിച്ചത്. കൂടാതെ ഇവരുടെ ഡ്രൈവിംഗ് ലൈസൻസ് ആറ് മാസത്തേക്ക് സസ്‌പെൻഡും ചെയ്യും. അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ വണ്ടിയോടിച്ചതിനും വനവത്കരണത്തിന്റ ഭാഗമായി നട്ട ചെടികൾ നശിപ്പിച്ചതിനുമാണ് ശിക്ഷ.

വനവത്കരണം പോലുള്ള പൊതുസേവനം നടത്താനും ഇവരെ ചുമതലപ്പെടുത്തും. ഒരു മാസത്തേക്ക്, ദിവസത്തിൽ നാല് മണിക്കൂർ വീതം ജോലി ചെയ്യിക്കാനും പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവനയിൽ പറഞ്ഞു.

സൗത്ത് ഷാർഖിയ മേഖലയിലുണ്ടായ മറ്റൊരു കേസിൽ ഒരാൾക്ക് ഒരു വർഷം തടവും 1,000 ഒമാൻ റിയാൽ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. പൊതുക്രമസമാധാനത്തെ ബാധിക്കുന്ന തരത്തിലുള്ള കണ്ടന്റ് സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിനാണ് ഇയാൾക്ക് ശിക്ഷ വിധിച്ചത്. ഇതിന് ഉപയോഗിച്ച ഫോൺ കണ്ടുകെട്ടി. വാട്സ്ആപ്പിൽ പോസ്റ്റ് ചെയ്ത കണ്ടന്റ് പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാൻ മതിയായതാണെന്ന് കോടതി നിരീക്ഷിച്ചു.

Most Popular