
ഖത്തറില്‍ ഹോം ക്വാറന്റൈന് നിയമ ലംഘനം വര്‍ധിക്കുന്നു; മൂന്നു പേര് കൂടി അറസ്റ്റില്‍
HIGHLIGHTS
ഹോം ക്വാറന്റൈന് നിയമങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ മൂന്നു പേര് കൂടി അറസ്റ്റില്‍
ദോഹ: ഹോം ക്വാറന്റൈന് നിയമങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ മൂന്നു പേര് കൂടി അറസ്റ്റില്‍. അബ്ദുല്ല മാത്തര്‍ അല്‍ ദാബിത് അല്‍ ദോസരി, സയീദ് അലി സയീദ് അല്‍ ബഹിഹ് അല്‍ മാരി, റോബര്‍ട്ട് ജോണ്‍ ഫ്ളോറസ് കോണ്‍സ്റ്റാന്റിനോ എന്നിവരാണ് അറസ്റ്റിലായത്.
പൊതുജന സുരക്ഷ ഉറപ്പുവരുത്തുന്നതിനും കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുമായി പൊതുജനാരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച നിയമങ്ങള്‍ ലംഘിച്ചതിനാണ് ഇവരെ അറസ്റ്റു ചെയ്തത്.
മറ്റുള്ളവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയം നിഷ്കര്‍ഷിക്കുന്ന നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാന്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ തയ്യാറാകണമെന്ന് പൗരന്മാരോടും പ്രവാസികളോടും ബന്ധപ്പെട്ട അധികാരികള്‍ ആവശ്യപ്പെട്ടു.