Friday, July 30, 2021
Home Gulf ഖത്തറിൽ ഔട്ട്ഡോർ ബൾബുകൾക്ക് സമയപരിധി; നിയമം ലംഘിച്ചാൽ 10,000 റിയാൽ പിഴ

ഖത്തറിൽ ഔട്ട്ഡോർ ബൾബുകൾക്ക് സമയപരിധി; നിയമം ലംഘിച്ചാൽ 10,000 റിയാൽ പിഴ

ദോഹ: ഖത്തറിൽ ഔട്ട്‌ഡോർ ബൾബുകൾക്ക് സമയപരിധി നിശ്ചയിച്ചു. ഇതിൻ പ്രകാരം രാവിലെ ഏഴ് മുതൽ വൈകീട്ട് നാലര വരെ വീടുകളിലെ ഔട്ട്‌ഡോർ ബൾബുകൾ ഓഫ് ചെയ്തില്ലെങ്കിൽ 10,000 റിയാൽ പിഴ ശിക്ഷ വിധിക്കുമെന്ന് അധികൃതർ അറിയിച്ചു.

ജല വൈദ്യുതി വിതരണ കമ്പനിയായ കഹ്‌റമ ട്വിറ്ററിലൂടെയാണ് രാജ്യത്തെ ഊർജ കരുതൽ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പുതിയ നടപടിയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്.

ഖത്തർ വിഷൻ- 2030ന്റെ ഭാഗമായുള്ള നിർദേശങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് വൈദ്യുതി പാഴാക്കലിനെതിരെ നടപടികൾ സ്വീകരിക്കണമെന്നത്. നിയമം കർശനമായി നടപ്പാവുന്നുണ്ടോ എന്നറിയാനുള്ള നിരീക്ഷണങ്ങൾ ഉടൻ തന്നെ ആരംഭിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Most Popular