Sunday, April 18, 2021
Home Gulf ഖത്തറിൽ വീണ്ടും കോവിഡ് മരണം; 292 പുതിയ രോഗികൾ

ഖത്തറിൽ വീണ്ടും കോവിഡ് മരണം; 292 പുതിയ രോഗികൾ

ദോഹ: ഖത്തറിൽ വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇന്ന് രണ്ട് പേർ രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യവകുപ്പ് ട്വിറ്ററിൽ കുറിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 190 ആയി. 292 പുതിയ പോസിറ്റീവ് കേസുകളും രാജ്യത്തുണ്ടായി.

എന്നാൽ, കഴിഞ്ഞ 24 മണിക്കൂറിനിടെ 303 പേർ രോഗമുക്തരായത് ആശ്വാസകരമാണ്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 1,10,627 ആയി.

രാജ്യത്ത് ഇതു വരെ 1,13,938 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ രോഗബാധിതരായ 3,121 പേരിൽ 75 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.

Most Popular