Saturday, June 12, 2021
Home Gulf ഖത്തറില്‍ ഇന്ന് 190 പേര്‍ക്ക് കോവിഡ്; 39 പേര്‍ വിദേശത്തു നിന്നും വന്നവര്‍

ഖത്തറില്‍ ഇന്ന് 190 പേര്‍ക്ക് കോവിഡ്; 39 പേര്‍ വിദേശത്തു നിന്നും വന്നവര്‍

ദോഹ: ഖത്തറില്‍ ഇന്ന് 190 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 39 പേര്‍ വിദേശത്തു നിന്നും എത്തിയവരാണ്. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 134,203 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 201 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 131,276 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,695 പേരാണ്. 39 പേര്‍ തീവ്രപരിചരണത്തില്‍ കഴിയുന്നു.

Most Popular