Saturday, April 17, 2021
Home Gulf ഖത്തറിലെ പ്രാദേശിക കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തുന്നത് ആകര്‍ഷകമല്ലാത്ത രീതിയിലെന്ന് വ്യാപാരികള്‍

ഖത്തറിലെ പ്രാദേശിക കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തുന്നത് ആകര്‍ഷകമല്ലാത്ത രീതിയിലെന്ന് വ്യാപാരികള്‍

ദോഹ: ഖത്തറിലെ പ്രാദേശിക കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെടുന്നുവെന്ന് കച്ചവടക്കാര്‍. പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഖത്തറിലെ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ വേണ്ട വിധത്തിലല്ല മാര്‍ക്കറ്റിംഗ് നടത്തുന്നത്. അതുകൊണ്ട് വിദേശ ഉല്‍പ്പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഖത്തറിലെ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ ഡിമാന്‍ഡ് കുറവാണ്. ഖത്തര്‍ പരിസ്ഥിതി മന്ത്രാലയം ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. രാജ്യത്തെ കാര്‍ഷിക മേഖല സ്വയം പര്യാപ്തത്തിലേക്ക് ചുവടുകള്‍ വയ്ക്കുന്ന ഖത്തറിനെ സംന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് ഉണ്ടായിരിക്കുക എന്നത്. ഇക്കാര്യത്തില്‍ രാജ്യത്തെ പ്രാദേശിക ഭക്ഷ്യ കമ്പനികളും വേണ്ട വിധത്തില്‍ ശ്രദ്ധ ചെലുത്തണമെന്നും കച്ചവടക്കാരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു

Most Popular