Friday, June 25, 2021
Home Gulf ഖത്തറില്‍ ബോധവല്‍ക്കരണ കാംപയിനുമായി ട്രാഫിക് വകുപ്പ്; മോട്ടോര്‍ സൈക്കിള്‍ കടകള്‍ക്കെതിരെ നടപടി

ഖത്തറില്‍ ബോധവല്‍ക്കരണ കാംപയിനുമായി ട്രാഫിക് വകുപ്പ്; മോട്ടോര്‍ സൈക്കിള്‍ കടകള്‍ക്കെതിരെ നടപടി

 

ദോഹ: ട്രാഫിക് സുരക്ഷാ നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഖത്തറിലെ ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് ട്രാഫിക് കാംപയ്ന്‍ സംഘടിപ്പിക്കുന്നു. സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് കാംപയ്നില്‍ പ്രത്യേകിച്ചും പറയുന്നത്.

ശൈത്യകാല സീസണിന്റെ തുടക്കം മുതല്‍ ട്രാഫിക് വകുപ്പ് നടത്തുന്ന അവബോധത്തെ കുറിച്ച് അല്‍ ഷമാല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥനായ ഫസ്റ്റ് ലഫ്റ്റനന്റ് അലി സല്‍മാന്‍ അല്‍ മൊഹന്നാദി പറഞ്ഞു.

റോഡില്‍ പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്നത് ബോധവല്‍ക്കരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടതും ഫലപ്രദവുമായ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ട്രാഫിക് നിയമങ്ങള്‍ പാലിക്കാന്‍ പറഞ്ഞുകൊടുക്കുക, മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യഗത മനസ്സിലാക്കി കൊടുക്കുക, വാഹനമോടിക്കുമ്പോള്‍ തിരക്കിലാകാതിരിക്കുക തുടങ്ങിയ കാര്യങ്ങളാണ് ബോധാവല്‍ക്കരണത്തിന്റെ ഭാഗമായി പൊതുജനത്തിന് പറഞ്ഞുകൊടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

‘വാരാന്ത്യങ്ങളില്‍ വളരെ സൂക്ഷ്മതയോടെ വാഹനം ഓടിക്കണമെന്ന് ഞങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് പറഞ്ഞു കൊടുക്കുന്നു. ജനങ്ങള്‍ക്ക് സുരക്ഷിതമായ അവധിക്കാലം പ്രധാനം ചെയ്യലാണ് ഞങ്ങളുടെ ലക്ഷ്യം.’, അലി സല്‍മാന്‍ അല്‍ മൊഹന്നാദി പറഞ്ഞു.

ഹെല്‍മറ്റ് ധരിക്കെണ്ടാതിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. മോട്ടോര്‍ സൈക്കിള്‍ ഷോപ്പുകളെ തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായി അനുവദിച്ച സമയത്തിനുശേഷവും ബൈക്കുകള്‍ വാടകയ്ക്ക് നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Most Popular