Tuesday, June 15, 2021
Home Gulf ഖത്തറില്‍ വാഹനങ്ങള്‍ നിയമലംഘിക്കുന്നത് വര്‍ധിക്കുന്നു; ശൈത്യകാല ബോധവത്ക്കരണവുമായി ഗതാഗത വകുപ്പ്

ഖത്തറില്‍ വാഹനങ്ങള്‍ നിയമലംഘിക്കുന്നത് വര്‍ധിക്കുന്നു; ശൈത്യകാല ബോധവത്ക്കരണവുമായി ഗതാഗത വകുപ്പ്

ദോഹ: ഖത്തറില്‍ വാഹനങ്ങള്‍ ഡ്രൈവ് ചെയ്യുന്ന സമയത്ത് അമിതവേഗത്തില്‍ സഞ്ചരിക്കുകയും, മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതും തടയുന്നതിനായി ബോധവത്ക്കരണവുമായി ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ്.

ശൈത്യകാലങ്ങളില്‍ ഇക്കാര്യങ്ങളില്‍ പാലിക്കുന്നതില്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തണമെന്നും അധികൃതര്‍ പറഞ്ഞു. ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് ഫസ്റ്റ് ലഫ്റ്റനന്റ് ഫഹദ് ഷെരീദ അല്‍ അബ്ദുല്ലയാണ് ഇക്കാര്യത്തെക്കുറിച്ച് നിര്‍ദേശം പുറപ്പെടുവിച്ചത്. മൊബൈല്‍ ഫോണില്‍ സംസാരിച്ചതിനെ തുടര്‍ന്നും, അമിതവേഗവും കാരണമുള്ള നിരവധി വാഹനാപകടങ്ങളാണ് ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ശൈത്യകാലങ്ങളിലാണ് ഇത്തരത്തിലുള്ള അപകടങ്ങള്‍ പൊതുവെ കാണുന്നത്. തെരുവ് റഡാറുകളിലൂടെ വേഗത ലംഘനം നിയന്ത്രിക്കാമെന്ന് അദ്ദേഹം ഇന്നലെ ഖത്തര്‍ റേഡിയോയോട് സംസാരിച്ചു. എന്നിട്ടും വാഹനമോടിക്കുന്നവര്‍ ഫോണില്‍ സംസാരിക്കുന്നത് വകുപ്പ് നേരിടുന്ന വലിയ വെല്ലുവിളിയാണ്. അതിനാല്‍, ഈ ലംഘനങ്ങളെക്കുറിച്ച് അവബോധം വ്യാപിപ്പിക്കുമെന്ന് ഫഹദ് ഷെരീദ അല്‍ അബ്ദുല്ല പറഞ്ഞു.

Most Popular