Wednesday, May 12, 2021
Home Gulf ഖത്തര്‍ ദേശീയ ദിനത്തില്‍ രാജ്യത്തെ എല്ലായിടങ്ങളിലും നിരീക്ഷണങ്ങള്‍ ശക്തമാക്കുമെന്ന് ട്രാഫിക് പോലീസ്

ഖത്തര്‍ ദേശീയ ദിനത്തില്‍ രാജ്യത്തെ എല്ലായിടങ്ങളിലും നിരീക്ഷണങ്ങള്‍ ശക്തമാക്കുമെന്ന് ട്രാഫിക് പോലീസ്

ദോഹ: ഖത്തര്‍ ദേശീയ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടു രാജ്യത്തെ എല്ലായിടങ്ങളിലും നിരീക്ഷണങ്ങള്‍ കര്‍ശനമാക്കുമെന്ന് ട്രാഫിക് പോലീ
സ് അറിയിച്ചു. പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഖത്തര്‍ ട്രാഫിക് വിഭാഗം വക്താവ് കേണല്‍ ജബാര്‍ അല്‍ അതിഭയാണ് ഇക്കാര്യം പറഞ്ഞത്.

കാറുകളില്‍ അനുവദനീയമായ അലങ്കാരപ്പണികള്‍ക്ക് മാത്രം അനുമതി നല്‍കും. ഇതുമായി ബന്ധപ്പെട്ട ട്രാഫിക് പോലീസിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം.

കോവിഡ്‌ നിയമ ലംഘനങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ല. അമിത വേഗത, വാഹനങ്ങളുടെ സാഹസിക ഡ്രൈവിങ് എന്നിവ ഒഴിവാക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.

നിയമ ലംഘകരെ പിടികൂടി കര്‍ശന ശിക്ഷ നടപടികള്‍ക്ക് വിധേയമാക്കും. ദോഹക്ക് പുറത്തുള്ള വിദൂര പ്രദേശങ്ങളിലും വാഹന പട്രോളിംഗ് ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്നും അല്‍ അതിഭ ചൂണ്ടിക്കാട്ടി.

Most Popular