Tuesday, May 11, 2021
Home Gulf കുവൈത്തിലേക്കുളള വിമാന യാത്ര വിലക്ക് തുടരും: ഡി ജി സി എ

കുവൈത്തിലേക്കുളള വിമാന യാത്ര വിലക്ക് തുടരും: ഡി ജി സി എ

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വാണിജ്യ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഫോര്‍ സിവില്‍ ഏവിയേഷന്‍ അറിയിച്ചു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാനങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ഇത് യാത്ര വിമാനങ്ങള്‍ അല്ലെന്നും എയര്‍ കാര്‍ഗോ ഫ്‌ളൈറ്റുകളാണെന്നും ഡിജിസിഎ വ്യക്തമാക്കി. നിലവില്‍ ജനുവരി ഒന്ന് അര്‍ധ രാത്രിവരെയാണ് കുവൈത്തില്‍ നിരോധം ഏര്‍പ്പെടുത്തിയത്.

Most Popular