Thursday, September 23, 2021
Home Gulf പ്രവാസികളുടെ കാത്തിരിപ്പ് അവസാനിച്ചു; യാത്ര തടസ്സം നീക്കി കുവൈത്ത് ; നിബന്ധനകൾ

പ്രവാസികളുടെ കാത്തിരിപ്പ് അവസാനിച്ചു; യാത്ര തടസ്സം നീക്കി കുവൈത്ത് ; നിബന്ധനകൾ

കുവൈത്ത് സിറ്റി:  ഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളുമായുള്ള നേരിട്ടുള്ള യാത്രാ വിമാനസർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ഈ രാജ്യങ്ങളിൽ നിന്നുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങൾ ഇപ്പോൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യ, ഈജിപ്ത്, നേപ്പാൾ ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായുള്ള നേരിട്ടുള്ള യാത്രാ വിമാനസർവീസുകൾ പുനരാരംഭിക്കാൻ 2021 ഓഗസ്റ്റ് 18-ന് വൈകീട്ട് ചേർന്ന കുവൈറ്റ് ക്യാബിനറ്റ് യോഗത്തിൽ തീരുമാനിച്ചിരുന്നു.

സാധുതയുള്ള കുവൈറ്റ് റെസിഡൻസി വിസകളിലുള്ളവർക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് താഴെ പറയുന്ന നിബന്ധനകൾ ബാധകമാണ്:

*കുവൈറ്റ് അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ളവർ:

*കുവൈറ്റ് അംഗീകരിച്ചിട്ടുള്ള ഫൈസർ ബയോഎൻടെക്, ഓക്സ്ഫോർഡ് ആസ്ട്രസെനെക്കാ, മോഡർന എന്നീ COVID-19 വാക്സിനുകളുടെ രണ്ട് ഡോസുകൾ, അല്ലെങ്കിൽ ജോൺസൺ ആൻഡ് ജോൺസൻ വാക്സിനിന്റെ ഒരു ഡോസ് കുത്തിവെപ്പുകളെടുത്തിട്ടുള്ള പ്രവാസികൾ തങ്ങളുടെ വാക്സിനേഷൻ സംബന്ധമായ രേഖകൾ ഹാജരാക്കേണ്ടതാണ്.

*കുവൈറ്റിൽ നിന്ന് ഈ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് ഇമ്മ്യൂൺ (Immune), കുവൈറ്റ് മൊബൈൽ ഐഡി (Kuwait Mobile ID) എന്നീ ആപ്പുകളിലൂടെ തങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ കുവൈറ്റിൽ എത്തിയ ശേഷം അധികൃതർക്ക് സമർപ്പിക്കാം.

*കുവൈറ്റിന് പുറത്ത് നിന്ന് വാക്സിനെടുത്തിട്ടുള്ളവർക്ക് തിരികെ മടങ്ങുന്നതിനുള്ള അനുമതി ലഭിക്കുന്നതിനായി തങ്ങളുടെ COVID-19 വാക്സിനേഷൻ സംബന്ധമായ രേഖകൾ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടലിൽ നൽകേണ്ടതാണ്. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഔദ്യോഗിക പരിശോധനാ വിഭാഗം ഈ രേഖകൾ പരിശോധിച്ച് വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കും . ഇത്തരത്തിൽ നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ അപേക്ഷകന്റെ പാസ്സ്പോർട്ടിലെ പേര് തന്നെയായിരിക്കണം. വാക്സിനേഷൻ സർട്ടിഫിക്കറ്റുകളിൽ വാക്സിൻ പേര്, വാക്സിനെടുത്ത തീയതി, ആധികാരികത ഉറപ്പാക്കുന്നതിനുള്ള QR കോഡ് എന്നിവ ആവശ്യമാണ്.

*QR കോഡ് ഇല്ലാത്ത COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച്, ഇത്തരം സാഹചര്യങ്ങളിൽ ഈ രേഖയുടെ കോപ്പി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടലിൽ അപ്‌ലോഡ് ചെയ്യാമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

കുവൈറ്റ് അംഗീകരിക്കാത്ത COVID-19 വാക്സിനുകളായ സിനോഫാം, സിനോവാക്, സ്പുട്നിക് V എന്നിവ സ്വീകരിച്ചിട്ടുള്ളവർക്ക് പ്രത്യേക നിബന്ധനകളോടെ പ്രവേശനാനുമതി നൽകിയിട്ടുണ്ട്

വിദേശത്ത് നിന്ന്, കുവൈറ്റ് അംഗീകാരം നൽകിയിട്ടിലാത്ത COVID-19 വാക്സിനുകളായ, സിനോഫാം, സിനോവാക്, സ്പുട്നിക് V എന്നിവ സ്വീകരിച്ചിട്ടുള്ളവർക്ക്, കുവൈറ്റ് അംഗീകരിച്ചിട്ടുള്ള ഫൈസർ ബയോഎൻടെക്, ഓക്സ്ഫോർഡ് ആസ്ട്രസെനെക്കാ, മോഡർന, ജോൺസൺ ആൻഡ് ജോൺസൻ എന്നീ വാക്സിനുകളുടെ ഒരു അധിക ഡോസ് സ്വീകരിച്ച് കൊണ്ട് കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നതിന് ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ ഇന്ത്യയിൽ രണ്ടിലധികം കോവിഡ് വാക്‌സിനുകൾ എടുക്കുന്നതിനുള്ള അനുമതിയില്ല.

വ്യക്തമായും കൃത്യമായും സർട്ടിഫിക്കറ്റുകൾ ഉറപ്പാക്കുകയും യാത്ര നിബന്ധനകൾ ചെക്ക് ചെയ്യുകയും ചെയ്തതിന് ശേഷം മാത്രം ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രദ്ധിക്കുക.

Most Popular