Saturday, July 31, 2021
Home Gulf മഴക്കെടുതികള്‍ നേരിടാന്‍ ഒമാനിലെ സേവന മേഖലകള്‍ തയ്യാറെന്ന്

മഴക്കെടുതികള്‍ നേരിടാന്‍ ഒമാനിലെ സേവന മേഖലകള്‍ തയ്യാറെന്ന്

മസ്‌കത്ത്: രാജ്യത്ത് മഴക്കെടുതിക്കുള്ള സാധ്യത റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെങ്കിലും അവ നേരിടാന്‍ ഒമാനിലെ അടിസ്ഥാന സേവന മേഖല തയ്യാറാണെന്ന് അധികൃതര്‍ അറിയിച്ചു. വൈദ്യുതി വകുപ്പും ജല വകുപ്പുമെല്ലാം അവരവരുടേതായ മുന്‍കരുതലുകള്‍ തയ്യാറാക്കിക്കഴിഞ്ഞെന്നും ഒമാന്‍ ന്യൂസ് ഏജന്‍സി (ഒഎന്‍എ) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജല വകുപ്പില്‍ ഇതിനായി പ്രത്യേക കമ്മിറ്റി തന്നെ രൂപവത്കരിച്ചിട്ടുണ്ട്.

ഇന്ധന, പാചക വാതക വിപണന കമ്പനികളോട് കൂടുതല്‍ ഇന്ധനം ശേഖരിച്ചു സ്റ്റോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ധനവിതരണം ഉറപ്പാക്കാന്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ പരയുന്നു.

ഇത്തരം സൈറ്റുകളില്‍ അപകടകരമായ പൊട്ടിത്തെറിക്കു കാരണമാകുന്ന എന്തെങ്കിലും സാധനങ്ങള്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അത് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയോ, നിര്‍വീര്യമാക്കുകയോ വേണമെന്നും നിര്‍ദേശമുണ്ട്.

ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും ക്ഷാമം ഇല്ലാതാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഡയറക്ടര്‍ ജനറല്‍ മുബാറക് ബിന്‍ മുഹമ്മദ് അല്‍ ദോഹാനി പറഞ്ഞു.

Most Popular