Sunday, April 18, 2021
Home Gulf അബുദാബിയിൽ പുതിയ അധ്യയനവർഷത്തിൽ ട്യൂഷൻ ഫീസിന് ഇളവില്ല

അബുദാബിയിൽ പുതിയ അധ്യയനവർഷത്തിൽ ട്യൂഷൻ ഫീസിന് ഇളവില്ല

അബുദാബി: രാജ്യത്ത് അടുത്ത ആഴ്ച പുതിയ അധ്യയനവർഷം ആരംഭിക്കാനിരിക്കെ ട്യൂഷൻ ഫീസിന് ഇളവില്ലെന്ന് വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് പ്രഖ്യാപിച്ചു. ഇന്നലെ പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങൾ അനുസരിച്ച് സ്‌കൂൾ വീണ്ടും തുറക്കുന്ന മാതൃകയും കുട്ടികൾ ഹാജരാകുന്ന ദിവസങ്ങളും കണക്കിലെടുക്കാതെ തന്നെ എല്ലാ വിദ്യാർഥികളും ട്യൂഷൻ ഫീസ് പൂർണമായും അടയ്ക്കണം.

ഇത്തവണ കോവിഡ് -19 സാഹചര്യമുള്ളതിനാൽ വിവിധതരം സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയാണ് സ്‌കൂൾ തുറക്കുന്നത്. ഇതിൻ പ്രകാരം കുട്ടികൾ ക്ലാസിൽ നേരിട്ടു വന്ന് പഠനം നടത്തണോ അല്ലെങ്കിൽ ഓൺലൈൻ ക്ലാസുകളിൽ ഹാജരകണമോ എന്ന് മാതാപിതാക്കൾക്ക് തീരുമാനിക്കാം.

പല തരത്തിലുള്ള ഷെഡ്യൂളുകൾ സംയോജിപ്പിച്ചാണ് സ്‌കൂളുകൾ വീണ്ടും തുറക്കുന്നത്. ഹാജരാകുന്ന രീതി അല്ലെങ്കിൽ പിന്തുടർന്ന വിദ്യാഭ്യാസ മാതൃക പരിഗണിക്കാതെ തന്നെ, മുഴുവൻ ട്യൂഷൻ ഫീസും എല്ലാ വിദ്യാർഥികൾക്കും ബാധകമാണ്. സ്‌കൂൾ ബസുകൾ ഉപയോഗിക്കുന്നത് കുറയുമെങ്കിലും ആ ഫീസും അടയ്ക്കണം.

അതേസമയം, സാമ്പത്തിക ബുദ്ധമുട്ട് അനുഭവപ്പെടുന്ന വിദ്യാർഥികളുടെ മാതാപിതാക്കൾക്ക് സ്‌കൂൾ പ്രിൻസിപ്പലിനെ സമീപിച്ച് ആനുകൂല്യത്തിന് അപേക്ഷിക്കാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Most Popular