Wednesday, May 12, 2021
Home Gulf ഖത്തറുമായി കൂടുതല്‍ ബന്ധം ആഗ്രഹിക്കുന്നതായി തുര്‍ക്കി വിദേശ കാര്യമന്ത്രി

ഖത്തറുമായി കൂടുതല്‍ ബന്ധം ആഗ്രഹിക്കുന്നതായി തുര്‍ക്കി വിദേശ കാര്യമന്ത്രി

ദോഹ: ഖത്തറുമായി കൂടുതല്‍ ബന്ധം ആഗ്രഹിക്കുന്നതായി തുര്‍ക്കി വിദേശ കാര്യ മന്ത്രി മേവിലൂഥ് കവസഗുലു. ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഖത്തര്‍ നേതൃത്വത്തിന് അയച്ച പ്രത്യേക സന്ദേശത്തിലാണ് തുര്‍ക്കി മന്ത്രി ഇക്കാര്യം പറഞ്ഞത്.

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ തുര്‍ക്കിയുടെ സുഹൃത്താണ് ഖത്തര്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇരു രാഷ്ട്രങ്ങളും തമ്മിലെ ബന്ധം വളരെയധികം വികസിച്ചിട്ടുണ്ട്. ഇത് അറബ് മേഖലയുടെ സാമ്പത്തിക സൈനിക സുരക്ഷയെ ശക്തിപെടുത്തി. അതേസമയം അടുത്ത ഗള്‍ഫ് സമ്മേളനത്തില്‍ ഖത്തര്‍ ഉപരോധം പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ തുര്‍ക്കി സ്വാഗതം ചെയ്യുന്നതാണെന്ന് വിദേശ കാര്യമന്ത്രി അങ്കാറയില്‍ നടത്തിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഖത്തര്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും സുരക്ഷിത രാഷ്ട്രമാക്കി മാറ്റുന്നതാണ് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ പക്വമായ പ്രവര്‍ത്തനം കൊണ്ടാണെന്നും കവസഗുലു ചൂണ്ടിക്കാട്ടി.

Most Popular