Saturday, September 25, 2021
Home Gulf സൗദിയിൽ നിരോധിത മരുന്നുകൾ കൈവശം വെച്ച രണ്ട് പേർ അറസ്റ്റിൽ

സൗദിയിൽ നിരോധിത മരുന്നുകൾ കൈവശം വെച്ച രണ്ട് പേർ അറസ്റ്റിൽ

റിയാദ്: സൗദി തലസ്ഥാനമായ റിയാദിൽ ആംഫെറ്റാമൈൻ ഗുളികകൾ കൈവശം വെച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോൾ (ജി ഡി എൻ സി) അറിയിച്ചു.

രാജ്യത്ത് നിരോധിച്ച 17,500 ആംഫെറ്റാമൈൻ ഗുളികകളാണ് ഇവരിൽ നിന്ന് പിടികൂടിയത്. ഇത്തരം നിരോധിത ഇനത്തിൽ പെട്ട മരുന്നുകൾ ഉപയോഗിക്കുന്നതിനും കൈവശം വെക്കുന്നതിനും കനത്ത ശിക്ഷയാണ് നൽകി വരുന്നത്.

പിടികൂടിയവരെ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതർ പറഞ്ഞു.

Most Popular