
കീടനാശിനി ഉള്ളില്‍ചെന്ന് രണ്ട് കുട്ടികള്‍ ഗുരുതരാവസ്ഥയിലെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം
HIGHLIGHTS
ചിതലിനെ നശിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന കീടനാശിനി ഉള്ളില്‍ചെന്ന് രണ്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍.
മസ്കത്ത്: ചിതലിനെ നശിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന കീടനാശിനി ഉള്ളില്‍ചെന്ന് രണ്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍. ഒമാന്‍ ആരോഗ്യ മന്ത്രാലയമാണ് അറിയിച്ചത്. കുട്ടികളെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ ഡിസീസ് സര്‍വൈലന്‍സ് ആന്റ് കണ്ട്രോളിലെ ദേശീയ വിഷ നിയന്ത്രണ കേന്ദ്രം സ്ഥിതി നിരീക്ഷിച്ചുവരികയാണ്. രണ്ട് പേരുടെയും നില ഗുരുതരമാണെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. വീട്ടില്‍ എളുപ്പത്തില്‍ തുറക്കാവുന്ന കുടിവെള്ള കുപ്പികളില്‍ കീടനാശിനി സൂക്ഷിച്ചുവെച്ചതാണ് അപകട കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.