Tuesday, May 18, 2021
Home Gulf കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടുപേര്‍ക്ക് കോവിഡ്; നിരവധി പേര്‍ നിരീക്ഷണത്തില്‍; എയര്‍പോര്‍ട്ട് നടത്തിപ്പ് പ്രതിസന്ധിയിലാവും

കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടുപേര്‍ക്ക് കോവിഡ്; നിരവധി പേര്‍ നിരീക്ഷണത്തില്‍; എയര്‍പോര്‍ട്ട് നടത്തിപ്പ് പ്രതിസന്ധിയിലാവും

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്കും എയര്‍ ഇന്ത്യ ജീവനക്കാരനും കോവിഡ്. ഇതേ തുടര്‍ന്ന് നിരവധി പേരോട് നിരീക്ഷണത്തില്‍ പോവാന്‍ ആവശ്യപ്പെട്ടതോടെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം നടത്തിപ്പ് പ്രതിസന്ധിയിലായി.

വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജരാണ് കോവിഡ് ബാധിച്ച ഉദ്യോഗസ്ഥന്‍. എയര്‍പോര്‍ട്ട് ഡയറക്ടര്‍ അടക്കമുള്ളവരോട് ബന്ധപ്പെടുന്നയാളാണ് ടെര്‍മിനല്‍ മാനേജര്‍. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ വിമാനത്താവള നടത്തിപ്പ് പ്രതിസന്ധിയിലാവും.

ജൂണ്‍ ഏഴിനാണ് ഇവരുടെ സ്രവ സാംപിള്‍ ശേഖരിച്ചത്. എന്നാല്‍ ഇന്നാണ് ഫലം പോസിറ്റീവാണെന്ന് സ്ഥിരീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചത്. ഇത്രയും ദിവസം ഇവര്‍ വിമാനത്താവളത്തില്‍ തന്നെയുണ്ട്. ഇതിനിടയ്ക്ക് ഇവര്‍ ബന്ധപ്പെട്ടവരെയൊക്കെ കണ്ട് പിടിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. മുപ്പത്തഞ്ചിലധികം ആളുകളോട് നിരീക്ഷണത്തില്‍ പോവാന്‍ ആവശ്യപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം.

Most Popular