Thursday, August 5, 2021
Home Gulf സൗദിയില്‍ രണ്ടിടത്ത് തീപിടിത്തം; ആളപായമില്ല

സൗദിയില്‍ രണ്ടിടത്ത് തീപിടിത്തം; ആളപായമില്ല

കെയ്റോ/ സകാക്ക: കിഴക്കന്‍ സൗദി അറേബ്യയിലെ കാലിത്തീറ്റ വിപണിയിലും, സകാക്ക നഗരത്തിലും വന്‍അഗ്നിബാധ. ആളപായമോ പരിക്കോ ഇല്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മാര്‍ക്കറ്റിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ കാലിത്തീറ്റ നിറച്ച 20 ട്രക്കുകള്‍ തീപിടുത്തത്തില്‍ കത്തി നശിച്ചു. ശക്തമായ കാറ്റ് മൂലം തീ പടരുന്നതിന്റെ തോത് കൂടുതലായിരുന്നു. അഗ്‌നിശമന സേനാംഗങ്ങുടെ കഠിനശ്രമത്തിന്റെ ഫലമായി തീ മറ്റ് ട്രക്കുകളിലേക്ക് പടര്‍ന്നില്ല. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാകുകയായിരുന്നു.

ഒരാഴ്ച മുമ്പും ഇതേ മാര്‍ക്കറ്റില്‍ തീപിടിത്തമുണ്ടായിരുന്നു. സുരക്ഷാമാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ് അടിക്കടി തീപിടിത്തമുണ്ടാകാന്‍ കാരണമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

സകാക്ക നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് വര്‍ക്ക് ഷോപ്പുകളും കത്തി നശിച്ചു. പൊളിച്ചു മാറ്റിയ പഴയ വാഹനങ്ങളുടെ സ്‌പെയര്‍പാര്‍ട്‌സും മരഉരുപ്പടികളും പ്ലാസ്റ്റിക് ഉത്പന്നങ്ങളും സൂക്ഷിച്ചിരുന്ന ഷോപ്പുകള്‍ക്കാണ് തീപിടിച്ചത്. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ എത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ പറഞ്ഞു.

Most Popular