Monday, April 19, 2021
Home Gulf കുവൈത്തിൽ ഓൺലൈൻ ഡ്രൈവിംഗ് ലൈസൻസ് വിതരണത്തിന് ഇനി രണ്ട് പുതിയ കേന്ദ്രങ്ങൾ കൂടി

കുവൈത്തിൽ ഓൺലൈൻ ഡ്രൈവിംഗ് ലൈസൻസ് വിതരണത്തിന് ഇനി രണ്ട് പുതിയ കേന്ദ്രങ്ങൾ കൂടി

കുവൈത്ത് സിറ്റി: കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസ് വിതരണത്തിനായി സൂഖ് ഷർഖ്, ജഹ്‌റയിലെ അൽ ഖൈമ മാൾ എന്നിവിടങ്ങളിലായി രണ്ട് പുതിയ കേന്ദ്രങ്ങൾ കൂടി ആരംഭിച്ചു.

രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ സ്വദേശികൾക്കും വിദേശികൾക്കും ഇവിടെ നിന്ന് പുതുക്കിയ ഡ്രൈവിംഗ് ലൈസൻസുകൾ കരസ്ഥമാക്കാം.

നിലവിലുള്ള മറ്റ് കേന്ദ്രങ്ങൾ അവന്യൂ മാൾ, മറീന മാൾ, അൽ കൂത്ത് മാൾ എന്നിവയാണ്. അൽ നാസർ സ്പോർട്സ് ക്ലബിലെ മെഷീൻ വഴിയുള്ള ഡ്രൈവിംഗ് ലൈസൻസ് വിതരണം ഇന്നലെ മുതൽ നിർത്തലാക്കിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Most Popular