Friday, June 25, 2021
Home Gulf കുവൈത്തില്‍ 4,075 വ്യാജ വിദേശമദ്യ ബോട്ടിലുകളുമായി രണ്ട് പ്രവാസികള്‍ പിടിയില്‍

കുവൈത്തില്‍ 4,075 വ്യാജ വിദേശമദ്യ ബോട്ടിലുകളുമായി രണ്ട് പ്രവാസികള്‍ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ വീട്ടില്‍ നിര്‍മ്മിച്ച 4,075 വ്യാജ വിദേശമദ്യ ബോട്ടിലുകളുമായി രണ്ട് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഹ്‌മദി ഗവര്‍ണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. ക്രിസ്മസ് ദിനത്തോടനുബന്ധിച്ച് വില്‍ക്കാനായി തയ്യാറാക്കിയതെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. കൂടുതല്‍ നിയമനടപടികള്‍ക്കായി പ്രതികളെ ഉന്നത വൃത്തങ്ങള്‍ക്ക് കൈമാറി.

Most Popular