Tuesday, June 15, 2021
Home Gulf സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി യു.എ.ഇ

സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി യു.എ.ഇ

അബുദാബി: സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി യു.എ.ഇ. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി എമിറേറ്റ്സ് എയര്‍ലൈന്‍, ഇത്തിഹാദ്, എയര്‍ അറേബ്യ എന്നീ വിമാന കമ്പനികള്‍ അറിയിച്ചു.

യാത്ര മുടങ്ങിയവര്‍ക്ക് റീബുക്കിങ്ങിന് അവസരം ഒരുക്കിയിട്ടുണ്ടെന്ന് വിവിധ വിമാന കമ്പനികള്‍ അറിയിച്ചു. കോവിഡ് വ്യാപനം പരിമിതപ്പെടുത്തുന്നതിന് വേണ്ടി സൗദി അധികൃതരുടെ നിര്‍ദേശ പ്രകാരമാണ് സര്‍വീസ് നിര്‍ത്തിവെച്ചതെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ് അറിയിച്ചു.

സൗദി അധികൃതരുടെ നിര്‍ദേശപ്രകാരം അതിര്‍ത്തികള്‍ അടച്ചതിനാല്‍ ഡിസംബര്‍ 27 വരെ എമിറേറ്റ്സ് സൗദി അറേബ്യയിലേക്കും പുറത്തേക്കും വിമാന സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുന്നതായി എമിറേറ്റ്സ് വക്താവ് പറഞ്ഞു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദി അറേബ്യ ഒരാഴ്ചത്തേക്ക് എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചിട്ടുണ്ട്. സൗദി എല്ലാ അതിര്‍ത്തികളും അറിയിച്ചു.

സൗദിയ്ക്ക് പിന്നാലെ ഒമാനും നാളെ മുതല്‍ അതിര്‍ത്തികള്‍ അടയ്ക്കും. കര, വായു, കടല്‍ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് അടച്ചിടും. നാളെ ചൊവ്വാഴ്ച മുതലാണ് അതിര്‍ത്തികള്‍ അടച്ചിടുക. വിമാന സര്‍വീസുകളും റദ്ദാക്കും. ചരക്കു വിമാനങ്ങളെയും കപ്പലുകളെയും നിയന്ത്രണങ്ങളില്‍ ന്നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Most Popular