ഫലസ്തീന് പൗരനെ വഞ്ചിച്ചു; സൗദി മന്ത്രിക്ക് 450 മില്യണ്‍ ഡോളര്‍ പിഴ വിധിച്ച് ദുബൈ കോടതി
അബുദാബി: സൗദി തൊഴില്‍ മന്ത്രി അഹമ്മദ് അല്‍ രാജിക്ക് 450 മില്യണ്‍ ഡോളര്‍ പിഴ വിധിച്ച് ദുബൈ കോടതി. ഫലസ്തീന്-കനേഡിയന്‍ വ്യവസായി ഒമര്‍ ആയിഷ് സമര്‍പ്പിച്ച കേസിനെ തുടര്‍ന്നാണ് സൗദി തൊഴില്‍ മന്ത്രിക്കെതിരായി കോടതി ശിക്ഷ വിധിച്ചത്.
2017 മാര്‍ച്ച് 12 മുതല്‍ പണമടയ്ക്കല്‍ പൂര്‍ത്തിയാകുന്നതുവരെ പിഴയ്ക്ക് ഒന്‍പത് ശതമാനം വാര്‍ഷിക പലിശയും കോടതി ചുമത്തിയിട്ടുണ്ടെന്ന് മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു. തമീര്‍ ഹോള്‍ഡിംഗ് ഇന്‍വെസ്റ്റ്മെന്റ് കമ്പനിയില്‍ 25 ശതമാനം ഓഹരി കൈവശമുള്ള ആയിഷിന് 2.8 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സൗദി ഉദ്യോഗസ്ഥര്‍ക്ക് കോടതി ഉത്തരവിട്ടു. തമീര്‍ ഹോള്‍ഡിങ് ഇന്‍വെസ്റ്റ്മെന്റിന്റെ സ്ഥാപകനായ ആയിഷിന്റെ ഓഹരികള്‍ ഉള്‍പ്പെടെയുള്ള സ്വത്തുവകകള്‍ പിടിച്ചെടുക്കാന്‍ നോക്കി എന്നും പരാതിയില്‍ പറയുന്നു. യു.എ.ഇയിലെ റിയല്‍ എസ്റ്റേറ്റ് വിപണിയെ സംബന്ധിച്ചിടത്തോളം ഈ വിധി ചരിത്രപരമാണ്