Friday, April 23, 2021
Home Gulf മയക്കുമരുന്ന് വില്‍പ്പന നടത്താന്‍ ശ്രമിച്ച പ്രവാസികളുടെ വധശിക്ഷ റദ്ദാക്കി യു.എ.ഇ

മയക്കുമരുന്ന് വില്‍പ്പന നടത്താന്‍ ശ്രമിച്ച പ്രവാസികളുടെ വധശിക്ഷ റദ്ദാക്കി യു.എ.ഇ

അബുദാബി: വധശിക്ഷയ്ക്ക് വിധിച്ച രണ്ട് പ്രവാസികളുടെ ശിക്ഷ റദ്ദാക്കി യു.എ.ഇ കോടതി. മയക്കുമരുന്ന് വില്‍പ്പന നടത്താന്‍ ശ്രമിച്ച കേസിലാണ് ബ്രിട്ടീഷ് പൗരനും പാകിസ്ഥാന്‍ സ്വദേശിയ്ക്കും വധശിക്ഷ വിധിച്ചിരുന്നത്. യു.എ.ഇ സുപ്രീം കോടതി ഈ വിധി റദ്ദാക്കുകയായിരുന്നു. വീണ്ടും വാദം കേള്‍ക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബ്രിട്ടീഷ് പൗരനായ 54-കാരന്‍ പിടിയിലായത് 2018 മാര്‍ച്ചിലായിരുന്നു. 30,000 ഡോളര്‍ വിലവരുന്ന രണ്ട് കിലോഗ്രാം ഹെറോയിന്‍ വില്‍ക്കാന്‍ ശ്രമിച്ചതിനായിരുന്നു പിടിയിലായത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചെന്നും ആദ്യമായാണ് മയക്കുമരുന്ന് ഇടപാട് നടത്തുന്നതെന്നും ഇയാള്‍ പറഞ്ഞെന്നായിരുന്നു റിപ്പോര്‍ട്ട് പുറത്തുവന്നത്. യു.കെയിലേക്ക് മടങ്ങിപ്പോകാന്‍ ബുക്ക് ചെയ്ത വിമാന ടിക്കറ്റിന്റെ കാലാവധി കഴിഞ്ഞെന്നും പുതിയ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പണത്തിന് വേണ്ടിയാണ് മയക്കുമരുന്ന് വില്‍പ്പന നടത്തിയതെന്നും ബ്രിട്ടീഷ് പൗരന്‍ വ്യക്തമാക്കിയിരുന്നു.

ഒമാനില്‍ കുടുങ്ങിയ താന്‍ പണം ചോദിച്ച് യു.കെയിലുള്ള സുഹൃത്തിനെ വിളിച്ചെന്നും ദുബൈയിലേക്ക് പോകാനും അവിടെയെത്തിയാല്‍ 1,000 ഡോളര്‍ കിട്ടുന്ന ജോലി ശരിയാക്കിയിട്ടുണ്ടെന്നും സുഹൃത്ത് പറഞ്ഞതായി ബ്രിട്ടീഷ് പൗരന്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ദുബൈയിലെത്തുമ്പോള്‍ ഒരു പാകിസ്ഥാനി കാണാന്‍ വരുമെന്നും അയാള്‍ കുറച്ചു പണവും ഒരു പാക്കറ്റും തരുമെന്നും യു.കെയിലുള്ള സുഹൃത്ത് പറഞ്ഞിരുന്നു.

Most Popular