Friday, May 14, 2021
Home Gulf യു.എ.ഇയില്‍ 1,506 പേര്‍ക്ക് കൂടി കോവിഡ്; രണ്ടു മരണം

യു.എ.ഇയില്‍ 1,506 പേര്‍ക്ക് കൂടി കോവിഡ്; രണ്ടു മരണം

അബുദാബി: യു.എ.ഇയില്‍ 1,506 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ട് മരണങ്ങളാണ് പുതിയതായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ചികിത്സയിലായിരുന്ന 1,475 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 153,157 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 2,04,369 ആയി.

ഇവരില്‍ 1,81,400 പേരാണ് ഇതിനോടകം രോഗമുക്തരായത്. 662 പേര്‍ കോവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു. നിലവില്‍ 22,307 കോവിഡ് രോഗികള്‍ യു.എ.ഇയിലുണ്ട്. 2.05 കോടിയിലധികം കോവിഡ് പരിശോധനകളും രാജ്യത്ത് ഇതുവരെ നടത്തി.

Most Popular