Wednesday, May 12, 2021
Home Gulf യു.എ.ഇയില്‍ ഇന്ന് മൂന്ന് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു; 11,975 പേര്‍ ചികിത്സയില്‍

യു.എ.ഇയില്‍ ഇന്ന് മൂന്ന് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു; 11,975 പേര്‍ ചികിത്സയില്‍

അബുദാബി: യു.എ.ഇയില്‍ ഇന്ന് കോവിഡ ബാധിതരായ മൂന്ന് പേര്‍ കൂടി മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 567 ആയി. പുതിയതായി 1,283 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായും 838 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യരോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,45,103 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം യു.എ.ഇയില്‍ ഇതുവരെ 1,65,250 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,52,708 പേരും ഇതിനോടകം രോഗമുക്തരായി.

നിലവില്‍ 11,975 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. യു.എ.ഇയില്‍ ഇതുവരെ 16.2 കോടിയിലധികം കോവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്.

Most Popular