Friday, May 14, 2021
Home Gulf യു.എ.ഇയില്‍ ഒരു കോവിഡ് മരണം കൂടി; 1000 ത്തിലധികം പേര്‍ക്ക് രോഗം

യു.എ.ഇയില്‍ ഒരു കോവിഡ് മരണം കൂടി; 1000 ത്തിലധികം പേര്‍ക്ക് രോഗം

അബുദാബി: യു.എ.ഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,251 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 736 പേര്‍ രോഗമുക്തരാവുകയും ചെയ്തു. ഇന്ന് ഒരാളാണ് കോവിഡ് ബാധിച്ച് മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 137,203 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. യു.എ.ഇയില്‍ ഇതുവരെ 167,753 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 154,185 പേരും രോഗമുക്തരായി. 570 മരണം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 12,998 കൊവിഡ് രോഗികള്‍ യു.എ.ഇയിലുണ്ട്. 1.66 കോടിയിലധികം കോവിഡ് ് പരിശോധനകള്‍ ഇതുവരെ രാജ്യത്ത് നടത്തിയതായാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചു

Most Popular