യുഎഇയില്‍ 3529 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; നാല് മരണം

covid in gulf

അബുദബി: യുഎഇയില്‍ 3529 പേര്‍ക്ക് കൂടി കോവിഡ്  വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം ചികിത്സയിലായിരുന്ന 3901 പേര്‍ രോഗമുക്തരായിട്ടുണ്ട്. നാല് മരണങ്ങളാണ് പുതിയതായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,63,285 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 2.4 കോടി കൊവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തിയിട്ടുണ്ട്. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം 2,67,258 പേര്‍ക്കാണ് യുഎഇയില്‍ കോവിഡ്് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 2,39,170 പേരും രോഗമുക്തരായി. 766 കോവിഡ്് മരണങ്ങളാണ് ഇതുവരെ സംഭവിച്ചത്. നിലവില്‍ രാജ്യത്ത് 27,170 കൊവിഡ് രോഗികളുണ്ട്.