Tuesday, September 21, 2021
Home Gulf യു.എ.ഇ.യില്‍ വിതരണം ചെയ്ത കോവിഡ് വാക്സിന്‍ ഡോസുകളുടെ എണ്ണം 1.69 കോടി കടന്നു

യു.എ.ഇ.യില്‍ വിതരണം ചെയ്ത കോവിഡ് വാക്സിന്‍ ഡോസുകളുടെ എണ്ണം 1.69 കോടി കടന്നു

യു.എ.ഇ: യു.എ.ഇ.യില്‍ കോവിഡ് വാക്‌സിൻ വിതരണം 1.69 കോടി കടന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ യു.എ.ഇ.യില്‍ 52,837 ഡോസ് കോവിഡ് വാക്സിന്‍കൂടി വിതരണം ചെയ്തു. ഫൈസര്‍ ബയോഎന്‍ടെക്ക്, സിനോഫാം, അസ്ട്രാസെനക്കാ (കോവിഷീല്‍ഡ്), മോഡേണ, സ്ഫുട്‌നിക് എന്നിവയാണ് യു.എ.ഇ. നല്‍കുന്ന വാക്സിനുകള്‍.

അതേസമയം യുഎഇയില്‍ 1,508 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,463 പേര്‍ സുഖം പ്രാപിക്കുകയും രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു.പുതിയതായി നടത്തിയ 1,67,804 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,88,489 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Most Popular