Sunday, June 20, 2021
Home Gulf പതിമൂന്ന് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ അനുവദിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി യു.എ.ഇ

പതിമൂന്ന് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ അനുവദിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി യു.എ.ഇ

അബുദാബി: പതിമൂന്ന് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് പുതിയ വിസ അനുവദിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി യു.എ.ഇ. നേരത്തെ തുര്‍ക്കി, ഇറാന്‍, യെമന്‍, സിറിയ, ഇറാഖ്, സൊമാലിയ, ലെബനന്‍, ടുണീഷ്യ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ അനുവദിക്കുന്നത് യു.എ.ഇ നിര്‍ത്തലാക്കിയിരുന്നു.

ലിബിയ, കെനിയ, അള്‍ജീരിയ എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് പുതുതായി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വിസിറ്റിംഗ് വിസകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് യു.എ.ഇയുടെ ഈ നടപടിയെന്നാണ് വിലയിരുത്തല്‍. അതേസമയം, ഇതിനകം നല്‍കിയ വിസകളില്‍ നിരോധനം ബാധകമല്ലെന്നാണ് റിപ്പോര്‍ട്ട്. ബിസിനസ്സ്, ടൂറിസ്റ്റ്, ട്രാന്‍സിറ്റ്, സ്റ്റുഡന്റ് വിസ എന്നിവയുള്‍പ്പെടെ വിവിധ വിസ വിഭാഗങ്ങള്‍ യു.എ.ഇയിലുണ്ട്.

Most Popular