Friday, August 6, 2021
Home Gulf യുഎഇ- ഇന്ത്യ എയർ ബബിൾ കരാർ: കേരളത്തിലേക്ക് എയർഇന്ത്യ സർവീസ് ഒക്ടോബർ നാല് മുതൽ

യുഎഇ- ഇന്ത്യ എയർ ബബിൾ കരാർ: കേരളത്തിലേക്ക് എയർഇന്ത്യ സർവീസ് ഒക്ടോബർ നാല് മുതൽ

ദുബായ് : യുഎഇയും ഇന്ത്യയും തമ്മിലുള്ള എയർ ബബിൾ കരാർപ്രകാരം എയർ ഇന്ത്യ കേരളത്തിലേക്ക് ഒക്ടോബർ നാല് മുതൽ സർവീസ് ആരംഭിക്കുന്നു. ദുബായ്- കണ്ണൂർ (ഒക്ടോബർ നാല്, 11), ദുബായ്- കൊച്ചി (ഒക്ടോബർ അഞ്ച്, 12, 19), ദുബായ്- തിരുവനന്തപുരം (ഒക്ടോബർ ആറ്, 13, 20), ദുബായ്- കോഴിക്കോട് (ഒക്ടോബർ ഏഴ്, 14, 21) എന്നിങ്ങനെയാണ് സർവീസ്.

യാത്രക്കാർക്ക് 30 കിലോ ബാഗേജ്, എട്ട് കിലോഗ്രാം ഹാൻഡ് ബാഗേജ്, കൂടാതെ ലാപ്ടോപ്പും കൈയിൽ കരുതാം. 330 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. ദുബായ്-കണ്ണൂർ യാത്രയ്ക്ക് 360 ദിർഹം, കൊച്ചിയിലേക്ക് 390, തിരുവനന്തപുരം 330, കോഴിക്കോട് 350 ദിർഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. കർശന നിയന്ത്രണങ്ങളോടെയാണ് യാത്രാനുമതി.

സെപ്റ്റംബർ മൂന്ന് മുതൽ ഇന്ത്യയിലെ മറ്റുനഗരങ്ങളിലേക്ക് ദുബായിൽനിന്ന് എയർഇന്ത്യ സർവീസ് തുടങ്ങിയിരുന്നു. നിലവിൽ കേരളത്തിലേക്ക് ദുബായിൽനിന്ന് മാത്രമാണ് വിമാനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ നിന്നാണ് വിമാനം പുറപ്പെടുക. നാല് മണിക്കൂർ മുൻപ് റിപ്പോർട്ടുചെയ്യണം. മാർച്ച് 20നുശേഷം യാത്രചെയ്യാൻ ടിക്കറ്റെടുത്തിട്ടുള്ളവർക്ക് സീറ്റനുസരിച്ച് യാത്ര പുനഃക്രമീകരിക്കും.

കോവിഡ് ഭീഷണി നിലനിന്നിരുന്ന സമയത്ത് യാത്ര മുടങ്ങിയവരുടെ എയർഇന്ത്യ ടിക്കറ്റിന്റെ കാലാവധി 2021 ഡിസംബർ 31 വരെയായിരിക്കുമെന്നും അധികൃതർ അറിയിച്ചു. വിവരങ്ങൾക്ക്: www.airindia.in.

Most Popular