അബൂദബി: പാരാമെഡിക്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് എന്നീ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചുകൊണ്ട് അബുദാബി പോലീസ് അപേക്ഷ ക്ഷണിച്ചു. ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ മറ്റു രാജ്യങ്ങളിലുളളവര്‍ക്കും അവസരമുണ്ടെങ്കിലും എമിറാത്തികള്‍ക്ക് മുന്‍ഗണന ലഭിക്കും.
യോഗ്യതാ മാനദണ്ഡങ്ങളില്‍ ഒരു ബാച്ചിലേഴ്സ് ബിരുദം, ദേശീയ സേവനത്തിന്റെ പൂര്‍ത്തീകരണം എന്നിവ എമിറാത്തിക്ക് മാത്രം ബാധകമാണ് . അപേക്ഷകന് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരിക്കരുത്, നിരോധിത രാഷ്ട്രീയ പാര്ട്ടികളോടോ മറ്റോ് ആഭിമുഖ്യം പാടില്ല. എയര്‍ ആംബുലന്സിനെക്കുറിച്ചുള്ള മുന്‍കാല പ്രവര്‍ത്തന പരിചയം അപേക്ഷകന് ഉണ്ടായിരിക്കണം. മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നതിന് അപേക്ഷകന് രണ്ട് വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം. അപേക്ഷകര്‍ക്ക് അബൂദബിയിലെ ആരോഗ്യ വകുപ്പില്‍ നിന്ന് സാധുവായ ഒരു ലൈസന്‍സും ഉണ്ടായിരിക്കണം
അബൂദബി, അല്‍ ഐന്‍, അല്‍ ദഫ്ര, അല്‍ റുവൈസ് എന്നിവിടങ്ങളിലാണ് ഒഴിവുകള്‍ക്കുള്ള സ്ഥലങ്ങളെന്ന് അബുദാബി പോലീസിന്റെ വെബ്സൈറ്റ് പറയുന്നു.