Sunday, June 20, 2021
Home Gulf യു.എ.ഇ ദേശീയ ദിനം: ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ കടുത്ത പിഴ, നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ച് പൊലീസ്

യു.എ.ഇ ദേശീയ ദിനം: ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ കടുത്ത പിഴ, നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ച് പൊലീസ്

അബുദാബി: യു.എ.ഇയുടെ 49-ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ച് പൊലീസ്. ഡിസംബര്‍ ഒന്നു മുതല്‍ അഞ്ച് വരെ അഞ്ച് ദിവസത്തെ അവധിയാണ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ളത്.

കോവിഡ് വ്യാപനം വിട്ടൊഴിയാത്ത സാഹചര്യത്തില്‍ ഈ അവധിദിവങ്ങളില്‍ പൊതുയിടങ്ങളില്‍ ഒത്തുകൂടുന്നത് നിരോധിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനമോടിക്കുന്നവര്‍ക്കെതിരെ 2,000 ദിര്‍ഹം പിഴയും, 12 ബ്ലാക്ക് പോയിന്റുകളും നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. ഇതിനു പുറമെ, 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും.

വാഹനത്തിന്റെ നിറം മാറ്റുകയോ, നമ്പര്‍ പ്ളേറ്റുകള്‍ മറച്ചുവയ്ക്കുകയോ ചെയ്താലും പിഴ ഈടാക്കും. പൊതുയിടങ്ങളില്‍ സ്പ്രേ പെയിന്റ് ഉപയോഗിച്ചാലും നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പ്രസ്താവനയില്‍ പറയുന്നു.

Most Popular