Friday, May 14, 2021
Home Gulf യുഎഇയില്‍ 1,214 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ 1,214 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

അബുദാബി: യുഎഇയില്‍ പുതിയതായി 1,214 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി  ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 670 പേര്‍ രോഗമുക്തരാവുകയും ചെയ്തു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മൂന്നുപേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.

83,146 കോവിഡ് പരിശോധനകളാണ് യുഎഇയിലുടനീളം കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 175,276 ആയി. ഇവരില്‍ 158,498 പേരാണ് ഇതിനോടകം രോഗമുക്തരായത്. 589 കൊവിഡ് മരണങ്ങളും രാജ്യത്ത് സംഭവിച്ചു. നിലവില്‍ 16,189 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 1.72 കോടി കോവിഡ പരിശോധനകള്‍ ഇതുവരെ നടത്തിയിട്ടുണ്ട്.

Most Popular